പൊതു പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവ്വീസുകൾ പൂർണ്ണമായും തടസപ്പെട്ടു. സംസ്ഥാനത്ത് ഒരിടത്തും ബസുകളും ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. അതേസമയം, സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. കൊച്ചി മെട്രോ പതിവുപോലെ സർവ്വീസ് നടത്തുന്നത് കൊച്ചി നഗരത്തിലെ യാത്രക്കാർക്ക് ആശ്വാസമായി.
#Bandh #Strike #Kerala